ആറ് വര്‍ഷമായി എല്‍.ഡി.എഫ് ഇന്ധനനികുതി കൂട്ടിയില്ല: യു.ഡി.എഫ് കൂട്ടിയത് 13 തവണ

തിരുവനന്തപുരം: കഴിഞ്ഞ ആറ് വര്‍ഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കൂട്ടിയവര്‍തന്നെ കുറയ്ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ 13 തവണ നിരക്ക് കൂട്ടി. 24.7 ആയിരുന്ന നികുതി 32 രൂപയിലധികമാക്കിയത് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ്. ഒന്നാം പണിറായി സര്‍ക്കാര്‍ നികുതി കൂട്ടിയില്ല. പകരം 2018ല്‍ കുറയ്ക്കുകയാണ് ചെയ്തത്.
ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭയിലെത്തിയത് സൈക്കിളിലാണ്. പാര്‍ലമെന്റിലേയ്ക്ക് പ്രതിപക്ഷം കാളവണ്ടിയില്‍ പോകട്ടെയെന്നും ഇവിടെനിന്നും 19 പേര്‍ അവിടെ ഉണ്ടല്ലോയെന്നും ധനമന്ത്രി പരിഹസിച്ചു.