ഫാസ്ടാക് വില 3,075 രൂപയായി ഉയര്‍ത്തി

വാര്‍ഷിക ഫാസ്ടാക് വില 3,075 രൂപയായി ഉയര്‍ത്താന്‍ ദേശിയപാത അഥോറിറ്റിയുടെ തീരുമാനം. പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഫാസ്ടാഗ് വാര്‍ഷിക പാസ് പ്രധാനമായും സ്വകാര്യവും വാണിജ്യ ഉപയോഗമില്ലാത്തതുമായ വാഹനങ്ങള്‍ക്ക് വേണ്ടിയാണ്. ഇന്ത്യയിലെ ദേശീയപാതകളും എക്‌സ്പ്രസ് വേകളും ഉള്‍പ്പെടെ ഏകദേശം 1,150 ടോള്‍ പ്ലാസകളില്‍ ഈ പാസ് ഉപയോഗിക്കാം. വാഹനത്തില്‍ സാധുവായ ഫാസ്ടാഗ് ഉണ്ടായിരിക്കണം.