വനിത സംവരണ ബില്ലിന് വോട്ടു ചെയ്യാന്‍ പാര്‍ലമെന്റ് അംഗങ്ങളോട് അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കിയെന്നും സ്ത്രീശക്തിയുടെ വികാരം വ്രണപ്പെടുത്തരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ അംഗങ്ങളും ശരിയായ തീരുമാനം എടുക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകള്‍ പാര്‍ലമെന്റിനെ ഉറ്റു നോക്കുകയാണ്. സ്ത്രീ സംവരണത്തില്‍ ഇനിയും രാഷ്ട്രീയം കളിക്കരുത്. മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണം. അമ്മമാരെയും സഹോദരിമാരെയും പെണ്മക്കളെയും ഭാര്യമാരെയും ഓര്‍ത്ത് തീരുമാനം എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വനിത സംവരണ ബില്ലിന് വോട്ടു ചെയ്യാന്‍ പാര്‍ലമെന്റ് അംഗങ്ങളോട് അപേക്ഷിച്ച് പ്രധാനമന്ത്രി
