ദിനേഷ് ത്രിവേദി ബംഗ്ലാദേശിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദി ബംഗ്ലാദേശിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍. കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തെന്നാണ് വിവരം. നിലവിലെ ഹൈക്കമ്മീഷണറായ പ്രണയ് വര്‍മ്മ യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍ അംബാസഡറായി ബ്രസല്‍സിലേക്ക് മാറുന്ന ഒഴിവിലാണ് നിയമനം. അയല്‍രാജ്യങ്ങളിലേക്ക് ഏറെ കാലത്തിന് ശേഷമാണ് ഒരു രാഷ്ട്രീയ നേതാവിനെ ഇത്തരത്തില്‍ നയതന്ത്ര പ്രതിനിധിയായി അയക്കുന്നത്.