മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് പിണറായി വിജയന്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു. ചൊവ്വാഴ്ച ഉണ്ടാകുമെന്ന് അറിയിച്ചിരുന്ന മന്ത്രിസഭായോഗം സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു.

അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍.ഡി.എഫിനുണ്ടായ പരാജയം അപ്രതീക്ഷിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ബി.ജെ.പിക്ക് മൂന്ന് സീറ്റ് നേടാനായി എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. മൂന്ന് മണ്ഡലങ്ങളിലും ബി.ജെ.പിക്കെതിരെ പൊരുതി നാമമാത്രമായ വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് എല്‍.ഡി.എഫ് ആണ്. ഇവിടെയെല്ലാം യു.ഡി.എഫ് മൂന്നാം സ്ഥാനത്തായി. മതസൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറയുന്നു