മുഖ്യമന്ത്രി സതീശാ.. വി.ഡിക്ക് കൊച്ചിയില്‍ വമ്പിച്ച സ്വീകരണം

നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ വി.ഡി സതീശന് വമ്പന്‍ വരവേല്‍പ്പ് ഒരുക്കി കൊച്ചിയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയ സതീശനെ എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ മുഖ്യമന്ത്രി സതീശാ വിളികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയതിന് ശേഷം വളരെ പാടുപെട്ടാണ് അദ്ദേഹം പുറത്തിറങ്ങിയത്.

തകര്‍ച്ചയിലായിരുന്ന യു.ഡി.എഫിനെ 102 സീറ്റുകളുമായി വന്‍ വിജയത്തില്‍ എത്തിച്ചത് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശയന്‍ ആണെന്ന ഉറച്ച നിലപാടിലായിരുന്നു അണികള്‍. വി.ഡി സതീശന് പുറമെ, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ സജീവമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് വി.ഡി സതീശന് അണികള്‍ പരസ്യ സ്വീകരണമൊരുക്കിയത് എന്നതും ശ്രദ്ധേയമാണ്.