വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്

തമിഴ്നാട് മുഖ്യമന്ത്രിയായി നടന്‍ വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തമിഴ്‌നാട് ഗവര്‍ണറുടെ ചുമതലയുള്ള രാജേന്ദ്ര ആര്‍ലേക്കര്‍ അനുമതി നല്‍കിയെന്നാണ് സൂചന. 118 എംഎല്‍എമാരുടെ ലിസ്റ്റ് ഗവര്‍ണര്‍ ആവശ്യപ്പെട്ടതായും മന്ത്രി സഭ രൂപീകരിക്കാന്‍ തനിക്ക് വ്യക്തമായ ഭൂരിപക്ഷം ഉള്ളതായി വിജയ് ഗവര്‍ണറെ ധരിപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

രണ്ട് സീറ്റുനേടിയ വി സി കെ വിജയ്ക്ക് പിന്തുണ അറിയിച്ചതും നിര്‍ണായകമായി. നിലവില്‍ കേവല ല ഭൂരിപക്ഷത്തിന് നാലുസീറ്റുകളുടെ കുറവാണ് വിജയ്ക്ക് ഉള്ളത്.കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണയാണ് വേണ്ടത്.