അബ്ദുള്‍ റഹീമിന്റെ മോചനശ്രമങ്ങള്‍ തുടരുന്നു

സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ റിയാദില്‍ തടവില്‍ തുടരുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിനെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്നും റിയാദ് നിയമ സഹായ സമിതി ജയിലിലെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് നടപടികള്‍ പൂര്‍ത്തിയാകാന്‍ സാധ്യത കുറവാണെന്നാണ് വിവരം. നാളെ മുതല്‍ പെരുന്നാള്‍ അവധി തുടങ്ങുന്നത്തോടെ ഇനി, ഇത് കഴിഞ്ഞാകും ബാക്കി പൂര്‍ത്തീകരിക്കാന്‍ കഴിയുക. കഴിഞ്ഞ ദിവസമാണ് റഹീമിന്റെ 20 വര്‍ഷത്തെ തടവുശിക്ഷാ കാലാവധി പൂര്‍ത്തിയായത്.