സിജെപി പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ അഭിഭാഷകന്റെ ശ്രമം

വൈറലായതിന് പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്വന്തമാക്കാന്‍ ശ്രമിച്ച് ഹരിയാനയില്‍ നിന്നുള്ള അഭിഭാഷകന്‍. തന്നെ ദേശിയ കണ്‍വീനറാക്കി സി.ജെ.പി എന്ന പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുധീര്‍ ജാഖര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ സമര്‍പ്പിച്ചത്.

ഓണ്‍ലൈന്‍ കൂട്ടായ്മയായ സി.ജെ.പിയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് കൂട്ടായ്മയുടെ സ്ഥാപകന്‍ അഭിജിത് ദീപ്‌കെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.ജെ.പിയുടെ ഭാവി സാധ്യതകളെ ലക്ഷ്യമിട്ട് അഭിഭാഷകന്‍ രംഗത്തെത്തിയത്.