പാലാ നഗരസഭയില്‍ കൗണ്‍സിലര്‍ക്ക് എതിരെ ചെയര്‍പേഴ്‌സണിന്റെ മോഷണ പരാതി

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് എതിരെ മോഷണ പരാതിയുമായി നഗരസഭാ ചെയര്‍പേഴ്‌സണ്‍. കൗണ്‍സിലര്‍ ബിജു മാത്യൂസിനെതിരെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടമാണ് പോലീസില്‍ പരാതി നല്‍കിയത്.

ബിജു മാത്യൂസ് തന്റെ വിലപിടിപ്പുള്ള വാച്ചും ചില സീല്‍ ചെയ്ത ഫയലുകളും മോഷ്ടിച്ചെന്നാണ് ചെയര്‍പേഴ്‌സന്റെ പരാതി. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ യു.ഡി.എഫാണ് നഗരസഭ ഭരിക്കുന്നത്. ടീം യുഡിഎഫിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഈ മൂന്ന് സ്വതന്ത്രരും ലെഫ്റ്റടിച്ചു. തര്‍ക്കം രൂക്ഷമായതോടെ യുഡിഎഫ് ഭരണം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.