ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം: മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

ഒമാന്‍ തീരത്തിന് സമീപം അമേരിക്ക നടത്തിയ ആക്രമത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ നാവികരുടെ മൃതദേഹം കണ്ടെത്തിയെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ സ്ഥിരീകരിച്ചു.

ദാരുണമായ സംഭവമാണ് ഉണ്ടായതെന്ന് വിഷയത്തില്‍ കേന്ദ്ര മന്ത്രി പ്രതികരിച്ചത്. അന്താരാഷ്ട്ര സമുദ്രമേഖലയില്‍ വെച്ചുണ്ടായ ഈ ദാരുണമായ സംഭവം ഇന്ത്യന്‍ പ്രവാസികള്‍ക്കിടയിലും നയതന്ത്ര തലത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. ഒമാനി തുറമുഖമായ സോഹാറില്‍ നിന്ന് ഏകദേശം 20 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോഴാണ് കപ്പല്‍ ആക്രമണത്തിന് ഇരയായത്.