അസ്സമില്‍ വിമാനപകടം: അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

അസ്സമിലുണ്ടായ വ്യോമസേനയുടെ വിമാനപകടത്തില്‍ അഞ്ച് വ്യോമസേന സൈനികര്‍ക്ക് വീരമൃത്യു. അസ്സമിലെ ജോര്‍ഹാട്ടിലാണ് വ്യോമസേനയുടെ എഎന്‍-32 ട്രാന്‍സ്‌പോര്‍ട്ട് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട കോപൈലറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അരുണാചല്‍പ്രദേശില്‍ നിന്ന് പുറപ്പെട്ട വിമാനം ജോര്‍ഹാട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിന് ഇടയിലാണ് അപകടമുണ്ടായത്. qn Ldr പ്രശാന്ത് സിങ്, Flt tL ശുഭം കുമാര്‍, Sgt ജിതേന്ദ്ര ശര്‍മ, അഗ്‌നിവീര്‍വായു ഖീമരം കുമാവത്ത്, അഗ്‌നീവീര്‍ വായു ഡാനിഷ് ആലം എന്നിവരാണ് മരണപ്പെട്ടവര്‍