എയര്‍ഫോഴ്സില്‍ അഗ്നിവിര്‍ ആകാന്‍ അവസരം. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. സെലക്ഷന്‍ ടെസ്റ്റ് 2026 സെപ്റ്റംബര്‍ 22, 23 തീയതികളില്‍ നടക്കും. അപേക്ഷകര്‍ 2005 ജൂലായ് 1-നും 2010 ജനു വരി 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം.
പ്ലസ്ടു/ തത്തുല്യം അല്ലെങ്കില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയിലൊന്നില്‍ നേടിയ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കില്‍ ദ്വിവത്സര വൊക്കേഷണല്‍ കോഴ്സ്. അപേക്ഷ ഓണ്‍ലൈനായി ജൂലായ് 6-ന് രാവിലെ 11 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി: ജൂലായ് 26 (രാത്രി 11 വരെ). 18 വയസ്സ് തികയാത്തവര്‍ രക്ഷിതാവിന്റെ ഒപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും https://iafrecruitment.edcil.co.in/agniveervayu/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

