പ്രതിപക്ഷം വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു

രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളിലൂടെ പ്രതിപക്ഷം വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമാമായ എക്‌സിലൂടെയാണ് മന്ത്രി പ്രതികരിച്ചത്.

രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍, വിവേകശാലികളായ രാജ്യത്തെ യുവാക്കള്‍ ഇത്തരം വഞ്ചനാപരമായ ശ്രമങ്ങളെ തിരിച്ചറിയും. അവര്‍ വികസനത്തിന്റെയും രാഷ്ട്രനിര്‍മ്മാണത്തിന്റെയും പാത തിരഞ്ഞെടുക്കും. യുവാക്കളുടെ ആശങ്കകള്‍ പരിഹരിക്കാനും അവരുടെ ആഗ്രഹങ്ങള്‍ക്കൊപ്പം നില്‍ക്കാനും നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.