നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്ത സംഭവത്തില്‍ നീരസം വ്യക്തമാക്കി സിജെപി. പ്രക്ഷോഭക്കാര്‍ക്ക് എതിരെ കേസെടുക്കില്ലെന്ന ഉറപ്പ് കേന്ദ്ര സര്‍ക്കാര്‍ പാലിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ സിജെപി നടത്തിയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ക്ക് എതിരെ പോലീസ് വ്യാപകമായി കേസെടുത്തിരുന്നു. അസം, ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളിലാണ് കൂടുതലായും പോലീസ് കേസെടുത്തിട്ടുള്ളത്.
പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എതിരായി എടുത്തിട്ടുള്ള കേസുകള്‍ റദ്ദാക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു. ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ അത് യുവാക്കളോടുള്ള വിശ്വാസ വഞ്ചനയാണെന്ന് സിജെപി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു. ഈ നിലയ്ക്കാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ അതിശക്തമായ പ്രതിഷേധം ഉയരുമെന്നും സി.ജെ.പി വ്യക്തമാക്കി.

