ടിജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം: പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി തള്ളി

ഡല്‍ഹി ജന്ദര്‍മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സംഘപരിവാര്‍ നേതാവ് ടി.ജി മോഹന്‍ദാസിന് ജാമ്യം. തിരുവനന്തപുരം എസിജെഎം കോടതിയില്‍ ഹാജരാക്കിയ മോഹന്‍ദാസിനെ ഉപാധികളോടെയാണ് ജാമ്യത്തില്‍ വിട്ടത്. ടിജി മോഹന്‍ദാസിനെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളുകയായിരുന്നു.

മോഹന്‍ദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, തെളിവ് ശേഖരണത്തിന് അടക്കം ഇയാളെ കസ്റ്റഡിയില്‍വേണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍, വീട്ടിലെത്തിയ പോലീസ് ഫോണ്‍ അടക്കം പിടിച്ചെടുത്തതായി പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷ നല്‍കാതെ പ്രതിയെ എങ്ങനെ കസ്റ്റഡിയില്‍ ചോദിക്കുമെന്നും പ്രതിഭാഗം വാദിച്ചു. ദ

കലാപത്തിന് ആഹ്വാനം ചെയ്യല്‍ (BNS 192), വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിക്കല്‍ (BNS 353(1)(b)), സ്ത്രീത്വത്തെ അപമാനിക്കല്‍ (BNS 79), സമൂഹത്തില്‍ ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ പെരുമാറല്‍ (KP Act 120(o)) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ടിജി മോഹന്‍ദാസിന് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.