വീണയ്ക്ക് ബിസിനസ് നടത്താന്‍ അവകാശമുണ്ട്: റെയ്ഡില്‍ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും മുഹമ്മദ് റിയാസ്

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ പ്രതിയായ സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതികരിച്ച് വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസ്. കേസില്‍ നേരത്തെ നടന്ന റെയ്ഡുകളിലും നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നും വീണയ്ക്ക് ബിസിനസ് നടത്താന്‍ അവകാശമുണ്ടെന്നും റിയാസ് പ്രതികരിച്ചു.

വീണ സ്വതന്ത്ര്യയായ വ്യക്തിയാണ്. അവര്‍ക്ക് നിയമപരമായി ബിസിനസ് നടത്തുന്നതിന് അവകാശമുണ്ട്. തന്റെ കോളേജ് സുഹൃത്തുക്കളുടെ വീട്ടിലും റെയ്ഡ് നടന്നു. മാന്യമായി ബിസിനസ് ചെയ്യുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി പുകമറ സൃഷ്ടിക്കാനാണ് ഇഡി ശ്രമിച്ചതെന്നും റിയാസ് പറഞ്ഞു.