മെറ്റല്‍ ഉള്‍പ്പടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട്. ഇരുസംസ്ഥാനങ്ങള്‍ തമ്മിലുള്ള മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിഡി സതീശന് മുഖ്യമന്ത്രി വിജയ് അറിയിച്ചു.
മെറ്റല്‍ അടക്കമുള്ള വസ്തുക്കള്‍ കയറ്റി അയക്കുന്നതില്‍ തിമിഴ്‌നാട് ഏര്‍പ്പെടുത്തിയ നിയന്ത്രണം കേരളത്തിലെ നിര്‍മ്മാണ മേഖലയില്‍ വലിയ വെല്ലുവിളി തീര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ മഹാബലിപുരത്ത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനിടെയാണ് വി.ഡി സതീശന്‍ സാഹചര്യം മുഖ്യമന്ത്രി വിജയിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

