മാസപ്പടി കേസില്‍ പിണറായി വിജയനെ പൂട്ടാനുള്ള നീക്കവുമായി ഇ.ഡി. പിണറായിക്ക് പുറമെ, മകള്‍ വീണ വിജയന്, മരുമകനും എംഎല്‍എയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയും നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഡിജിപിക്ക് നല്കിയ കത്തില്‍ ഇഡി ആവശ്യപ്പെട്ടത്.
ഇ.ഡിയുടെ കത്ത് ലഭിച്ച വിവരം ഡി.ജി.പി സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട റെയ്ഡില്‍ ഇ.ഡി കണ്ടെത്തിയ തെളിവുകളുശട അടിസ്ഥാനത്തിലാകും അന്വേഷണമെന്നാണ് സൂചന.
കത്തിന് ഒപ്പം കണ്ടെത്തലുകളും ഡിജിപിക്ക് കൈമാറിയതായാണ് സൂചന. റെയ്ഡില്‍ ലഭിച്ച വിവരങ്ങളില്‍ നിന്നും പിണറായി വിജയനും റിയാസും മാസപ്പടി വാങ്ങിയതായി തെളിവുകളുണ്ടെന്നാണ് സൂചന.

