സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. കണ്ണൂര്‍ പാനൂരില്‍ ഏഴുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കോട്ടയത്തും പാലക്കാടും തെരുവുനായ ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പാലക്കാട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ബസ് കാത്തുനിന്ന കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ കുട്ടികളെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കുട്ടിയാണ് തെരുവുനായ ആക്രമണത്തിന് ഇരയായത്.

