വീണ്ടും ഒന്നാമന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ

ന്യൂഡല്‍ഹി: ട്വിറ്ററില്‍ വീണ്ടും ചരിത്രംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ പ്രധാനമന്ത്രിയെ പിന്‍തുടരുന്നവരുടെ എണ്ണം ഏഴുകോടിയായി ഉയര്‍ന്നു. ഇതോടെ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്‍തുടരുന്ന നേതാവെന്ന നേട്ടം വീണ്ടും പ്രധാനമന്ത്രിക്കുതന്നെ സ്വന്തം.

2009ല്‍ ട്വിറ്റര്‍ ഉപയോഗിച്ചുതുടങ്ങിയ നരേന്ദ്ര മോദിക്ക് 2020ല്‍ ആറ് കോടി അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്ന നേതാവെന്ന ലോകനേട്ടം സ്വന്തമാക്കാനായി. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് 2.6 കോടി ഫോളോവേഴ്‌സും രാഹുല്‍ ഗാന്ധിക്ക് 1.9 കോടി ഫോളോവേഴ്‌സുമാണ് ഉള്ളത്.