രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍

രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അടുത്തമാസം മുതല്‍ ലഭ്യമാകുമെന്ന് ഐ.സി.എം.ആര്‍. രണ്ട് വയസുമുതല്‍ 18 വയസ്സുവരെ ഉള്ളവര്‍ക്കാകും വാക്‌സിന്‍ ലഭിക്കുക.

കുട്ടികള്‍ക്കുള്ള വാക്‌സിന്റെ ഒന്നാംഘട്ട ട്രയല്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ട ട്രയലിന്റെ ഫലം കൂടി അനുകൂലമായാല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങാം എന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളിലും വാക്‌സിന്‍ കുത്തിവയ്പ്പ് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.