ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡില്‍ സന്ദര്‍ശനം നടത്തും. കേദര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന അദ്ദേഹം ഉത്തരാഖണ്ഡിനായി 130 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
സൈനികര്‍ക്കൊപ്പമുള്ള പതിവ് ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി ഉത്തരാഖണ്ഡ് സന്ദര്‍ശിക്കാനെത്തുന്നത്. ശ്രീ ആദിശങ്കരാചാര്യ സമാധി ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി പ്രളയക്കെടുതിയില്‍നിന്ന് കരകയറുന്ന ഉത്തരാഖണ്ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തും.