കൊച്ചി: മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ ഒ.ടി.ടിയ്ക്ക് പുറമെ തിയേറ്ററിലും റിലീസ് ചെയ്തേക്കുമെന്ന് സൂചന. ആമസോണുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ച ചെയ്തതായാണ് സൂചന.
ആമസോണ്‍ അനുവദിച്ചാല്‍ ചിത്രം ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലും മറ്റ് ചില തിയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചേക്കും. ഇത്തരത്തില്‍ പത്ത് ദിവസം പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതിയാണ് ആമസോണുമായുള്ള ചര്‍ച്ചയില്‍ അണിയറ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയതെന്നാണ് സൂചന.