ലക്ഷ്മിപ്രിയയ്ക്ക് എതിരായ പരാതിയില്‍ പോലീസ് കേസെടുക്കാന്‍ തയ്യാറാകാത്തതിന് എതിരെ കോടതിയെ സമീപിച്ച് നടി അന്‍സിബ. സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയതായും സ്ത്രീത്വത്തെ അപമാനിച്ചതായും ചുണ്ടിക്കാട്ടി അന്‍സിബ നല്കിയ പരാതിയില്‍ ലക്ഷ്മിപ്രീയയ്ക്ക് എതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നടി കോടതിയെ സമീപിച്ചത്.
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്‍സിബ ഹസ്സന് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, വിഷയത്തില്‍ പാലാരിവട്ടം പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. നടി ലക്ഷ്മി പ്രിയയ്ക്ക് പുറമെ മറ്റ് രണ്ടുപേരെ കൂടി പ്രതിചേര്‍ത്താണ് അന്‍സിബ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ, തനിക്കെതിരെ നടന്ന ഈ സൈബര്‍ അധിക്ഷേപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ നടി ശ്വേത മേനോന്റെ പങ്കിനെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് അന്‍സിബ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

