ബിജു മേനോന്‍ നായകനാകുന്ന പുതുചിത്രം അവറാച്ചന്‍ ആന്റ് സണ്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. മാജിക് ഫിലിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ സംവിധായകന്‍ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
നിരവധി ഹാസ്യ രംഗങ്ങളുള്ള ഒരു ഫാമിലി കോമഡി ചിത്രമാണ് അവറാച്ചന്‍ ആന്റ് സണ്‍സ്. ചിത്രത്തിലെ ബിജു മേനോന്റെ കഥാപാത്രത്തിന്റെ സ്‌റ്റൈല്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

