പിണറായി വിജയന് മുഖ്യമന്ത്രി ആയിരിക്കെ ആലപ്പുഴയിലെ നവകേരള സദസിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അദ്ദേഹത്തിന്റെ ഗണ്മാന് മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യപിച്ച് യു.ഡി.എഫ് സര്‍ക്കാര്‍. പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും അന്വേഷണ ചുമതല. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന് അറിയിച്ചു.
അതേസമയം, നിയമസഭയിലെ മുതിര്‍ന്ന അംഗമായ ജി. സുധാകരന് പ്രോടേം സ്പീക്കറാകും. മേയ് 21ന് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. 22ന് സ്പീക്കര്‍ തിരഞ്ഞെടുപ്പിനായി പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാനും ശുപാര്‍ശ ചെയ്തു. 29ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

