പാലക്കാട്: ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് കാരണക്കാരായ എസ്.ഡി.പി.ഐ യെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത്. കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്നും ആര്.എസ്.എസ് അഖിലേന്ത്യാ ജോയിന്റ് ജനറല്‍ സെക്രട്ടറി മന്മോഹന് വൈദ്യ പറഞ്ഞു. എസ്.ഡി.പി.ഐ തീവ്രവാദ സ്വഭാവമുള്ള സംഘടനയാണെന്നാണ് ആര്.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആരോപണം.
ഒന്നര വര്‍ഷം മുമ്പ് വടക്കാഞ്ചേരിയിലെ ഡ്രൈവിങ് സ്കൂളില്‍നിന്നും പൊളിക്കാന്‍ നല്കിയ കാര്‍ ആണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് സൂചനയുണ്ട്. പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തുന്നതിനുള്ള ശ്രമം അന്വേഷണ സംഘം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.