ന്യൂഡല്‍ഹി: കോവിഡ് ഒമിക്രോണ്‍ വകഭേതം നേരിടാന്‍ വാക്സിനേഷന് ഫലപ്രദമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒമിക്രോണിനെ നേരിടാന്‍ മന്ത്രാലയങ്ങള്‍ സജ്ജമാണ്. കോവിഡിന് മുമ്പ് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലെത്തിയത് ഭാഗ്യമായെന്നും വെല്ലുവിളികളെ അദ്ദേഹം സമര്‍ത്ഥമായി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒമിക്രോണ്‍ രാജ്യത്ത് തീവ്രമാവില്ലെന്ന് കേന്ദ്രം അറിയിച്ചു. രോഗലക്ഷണങ്ങള്‍ നേരിയ തോതിലാണ് പ്രകടമാകുന്നത്. രോഗം ബാധിച്ചാലും മുന്‍ വകഭേതങ്ങളെക്കാള് വേഗത്തില്‍ സുഖപ്പെടുമെന്ന് കരുതുന്നതായും മൂന്നാം തരംഗ സാധ്യത കുറവാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.