ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കുമെന്ന സൂചന നല്കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. അന്താരാഷ്ട്ര വിപണിവില രാജ്യത്തെ എണ്ണവിലയെ സ്വാധീനിക്കുമെന്നും റഷ്യ -യുക്രൈന് പ്രതിസന്ധി എണ്ണ വിലയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
റഷ്യ-യുക്രൈന് യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയിലെ എണ്ണ വിലയുടെ വര്‍ധനവ് രാജ്യത്ത് അലയടിക്കാനുള്ള സാധ്യത ഇന്ത്യന്‍ ജനത മുന്‍കൂട്ടി കണ്ടതായി ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യക്കാര്‍ വന്‍തോതില്‍ എണ്ണ വാങ്ങി സൂക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.