എതിര്‍ക്കുന്നവര്‍ സത്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നവര്‍: ‘ദ കശ്മീര്‍ ഫയല്‍സിന്’ പ്രധാനമന്ത്രിയുടെ പിന്തുണ

വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തില്‍ കാശ്മീരി പണ്ഡിറ്റുകളുടെ അതിജീവന കഥ പറയുന്ന ‘ദി കശ്മീര്‍ ഫയല്‍സ്’ന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സിനിമകള്‍ സത്യം പുറത്തുകൊണ്ടുവരുന്നവയാണ്. സിനിമയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഡാലോചന നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്തിയ മുഴുവന്‍ ആളുകളും കഴിഞ്ഞ അഞ്ചാറ് ദിവസങ്ങളായി രോഷാകുലരാണ്. വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തില്‍ സിനിമയെ വിശകലനം ചെയ്യേണ്ടതിന് പകരം അപകീര്‍ത്തിപെപടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.