ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ആകാത്തതില്‍ ഖേദമില്ല, കേരളത്തിലേയ്ക്ക് ഇല്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ആവാന്‍ അവസരം ലഭിക്കാത്തതില്‍ നിരാശ ഇല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. പാര്‍ലമെന്റിലേക്ക് പുതിയ തലമുറ വരട്ടെ എന്നാണ് ആഗ്രഹം. ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിയില്‍ ഒതുക്കപ്പെടുകയാണ് എന്നത് വ്യാജ പ്രചരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നും നടക്കാത്ത സംസ്ഥാനമാണ് കേരളം. എംപി സ്ഥാനം ഒഴിഞ്ഞാലും കേരളത്തിലേയ്ക്ക് ഇല്ല. അഭിഭാഷകനായി ഡല്‍ഹിയില്‍ തുടരാനാണ് താല്‍പര്യം. പുതിയ മേഖലയില്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.