രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു: 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 8329 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വന്‍ കുതിപ്പ്. 24 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പുതിയ 8329 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ സജീവ കേസുകളുടെ എണ്ണം 40,307 ആയി ഉയര്‍ന്നു.

ഇന്നലെ മാത്രം പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 5,24,757 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 4,216 പേര്‍ രോഗമുക്തി നേടി. ഇതുവരെ 4,26,48,308 പേര്‍ രോഗമുക്തി നേടി.