സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത: യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കുണ്ട്.

കാലവര്‍ഷ കാറ്റിനൊപ്പം വടക്കന്‍ കര്‍ണാടക മുതല്‍ തഴിനാടിന്റെ തെക്ക് ഭാഗംവരെ നീണ്ടുനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തി ശക്തമായ മഴയ്ക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ കാലവര്‍ഷം ദുര്‍ബലമാണെങ്കിലും വരുന്ന രണ്ട് മാസങ്ങളല്‍ മഴ കനത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.