ന്യൂ ഡല്‍ഹി: വാഹന വ്യവസായം അഭിമുഖീകരിക്കുന്ന ആഗോള വിതരണ ശൃംഖലയുടെ പരിമിതികളും സ്ഥൂല സാമ്പത്തിക സഹചാര്യങ്ങളില്‍ അത് ഉണ്ടാക്കിയ ആഘാതവും കണക്കിലെടുത്താണ് പാസഞ്ചര്‍ കാറുകളില്‍ (M-1 വിഭാഗം) കുറഞ്ഞത് 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്ന നിര്‍ദ്ദേശം 2023 ഒക്ടോബര്‍ 01-മുതല്‍ മാത്രം നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി ട്വീറ്റുകളുടെ പരമ്പരയില്‍ പറഞ്ഞു.
പാര്‍ശ്വ ആഘാതത്തില്‍ നിന്ന് മോട്ടോര്‍ വാഹന യാത്രികരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്, 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ (CMVR) ഭേദഗതി ചെയ്തുകൊണ്ട് സുരക്ഷാ സവിശേഷതകള്‍ വര്‍ദ്ധിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 2022 ഒക്ടോബര്‍ 1-ന് ശേഷം നിര്‍മ്മിക്കുന്ന M1 വിഭാഗത്തിലുള്ള വാഹനങ്ങളില്‍ മുന്‍ നിരയിലെ ഔട്ട്ബോര്‍ഡ് സീറ്റിംഗ് പൊസിഷനുകളില്‍ ഇരിക്കുന്നവര്‍ക്ക് ഒന്ന് വീതം ടു സൈഡ് /സൈഡ് ടോര്‍സോ എയര്‍ ബാഗുകള്‍, ഔട്ട്ബോര്‍ഡ് സീറ്റിംഗ് പൊസിഷനുകളില്‍ ഇരിക്കുന്ന വ്യക്തികള്‍ക്ക് ഒന്ന് വീതം ടു സൈഡ് കര്ട്ടന്/ട്യൂബ് എയര്‍ ബാഗുകള്‍ എന്നിവ ഘടിപ്പിച്ചിരിക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന കരട് വിജ്ഞാപനം 2022 ജനുവരി 14-ന് പുറപ്പെടുവിച്ചിരുന്നു.