വനിതാ യാത്രകരുടെ കണക്കെടുപ്പ് ആരംഭിച്ച് കെ.എസ്.ആര്‍.ടി.സി. യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വനിതാ യാത്രികര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ സൗജന്യ യാത്ര ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി.
ജെന്‍ഡര്‍ ടിക്കറ്റിംഗ് എന്ന പുതിയ സംവിധാനത്തിലൂടെയാണ് ഇലക്‌ട്രോണിക്ക് ടിക്കറ്റ് മെഷീനിലൂടെ സ്ത്രീ, പുരുഷ യാത്രകരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇത് പ്രകാരം ടിക്കറ്റില്‍ യാത്രികരുടെ ലിംഗം അടയാളപ്പെടുത്തും.

