കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ വിരല്‍ ചൂണ്ടുന്നത് വി.ഡി സതീശനിലേയ്ക്ക് എന്ന് സൂചന. ഭൂരിപക്ഷ എം.എല്‍.എമാരുടെ പിന്തുണ കെ. സി വേണുഗോപാലിന് ആണെങ്കിലും ജനവികാരം മാനിച്ച് അദ്ദേഹത്തോട് മാറി നില്‍ക്കാന്‍ ഹൈക്കമാന്റ് ആവശ്യപ്പെട്ടതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് എഐസിസി നിരീക്ഷക സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറിയിരുന്നു.
കേരളത്തിലെ സാഹചര്യം സംഘം ഹൈക്കമാന്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എംഎല്‍എമാരുടെ പിന്തുണയില്‍ രമേശ് ചെന്നിത്തല വി.ഡി സതീശനേക്കാള്‍ മുന്നിലാണെന്നതും മുഖ്യമന്ത്രി തീരുമാനത്തെ അന്തിമ സാഹചര്യത്തില്‍ ബാധിച്ചേക്കും.

