സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: പഠനം ആരംഭിച്ച് കെഎസ്ആര്‍ടിസി

യുഡിഎഫ് പ്രഖ്യാപിച്ച ഇന്ധിരാ ഗ്യാരന്റിയുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കുള്ള നടപടികള്‍ ആരംഭിച്ചു. വനിതാ യാത്രികരുടെ കണക്കെടുക്കുന്നതിന്റെ ഭാഗമായിടിക്കറ്റില്‍ യാത്രക്കാരുടെ ലിംഗം രേഖപ്പെടുത്തി തുടങ്ങി. ഇതിനായി ടിക്കറ്റ് മെഷീനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതായാണ് റിപ്പോര്‍ട്ട്.

ശരാശരി എത്ര സ്ത്രീകള്‍ യാത്രയ്ക്കായി കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നുണ്ടെന്ന് തിരിച്ചറിയുകയാണ് പഠനത്തിന്റെ ലക്ഷ്യം. ഇതുവഴി മാത്രമേ പദ്ധതിക്കായി എത്ര തുക പ്രതിമാസം അധികമായി ചിലവഴിക്കേണ്ടിവരും എന്ന് കണക്കാക്കാനാകൂ. സൗജന്യ യാത്ര ഒരുക്കുമ്പോള്‍ നിശ്ചിത ശതമാനം യാത്രികള്‍ അധികമായി ഈ സേവനം പ്രയോജനപ്പെടുത്തുമെന്ന കണക്കുകൂട്ടലുമുണ്ട്. പഠനം പൂര്‍ത്തിയായാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ സൗജന്യ യാത്രാ പ്രഖ്യാപനം ഉണ്ടായേക്കും.