വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അണികള്‍ നടത്തിയ പ്രതിഷേധത്തിനിടെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഫ്‌ളക്‌സ് വലിച്ചുകീറിയ സംഭവത്തില്‍ കെ.പി.സി.സി നേതൃത്വത്തിന് അതൃപ്തി. സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറി.
കേരളം ആരാധിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ചിത്രം നശിപ്പിച്ചത് വേദനാജനകമാണെന്ന് റിപ്പോര്‍ട്ടില്‍ കെപിസിസി നേതൃത്വം. വിഡി സതീശന് അനുകൂലമായ പ്രകടനങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രകടനങ്ങളും ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചതും അച്ചടക്കലംഘനമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമായിരുന്നു നടപടി.

