കെ.സിയുടെ ഫ്‌ളക്‌സില്‍ സ്‌പ്രേ പെയിന്റടിച്ച് എതിര്‍ ചേരി

മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കോണ്‍ഗ്രസ് ഗ്രൂപ്പു പോര് തെരുവില്‍ അതിരുവിടുന്നു. മലപ്പുറത്ത് സ്ഥാപിച്ച കെ.സി വേണുഗോപാലിന്റെ ഫ്‌ളക്‌സില്‍ സ്‌പ്രേ പെയിന്റടിച്ച് വികൃതമാക്കി.

ആറ് യു.ഡി.എഫ് നേതാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ ഫ്‌ളക്‌സില്‍ കെ.സിയുടെ മുഖം മാത്രമാണ് വികൃതമാക്കിയിരിക്കുന്നത്. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വി.ഡി പക്ഷം മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.