ഒമ്പതാം ദിനവും മുഖ്യമന്ത്രിയായില്ല: അടിയന്തിര യോഗം ചേരാന്‍ ലീഗ്

തിരഞ്ഞെടുപ്പ് ഫലം വന്ന് ഒമ്പത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട സാഹചര്യത്തില്‍ അടിയന്തിര യോഗം ചേരാന്‍ മുസ്ലിം ലീഗ്. പാണക്കാട് നാളെ നടക്കുന്ന യോഗത്തില്‍ മുതിര്‍ന്ന മുസ്ലിം ലീഗ് നേതാക്കളും പാര്‍ട്ടി എം.എല്‍.എമാരും പങ്കെടുക്കും.

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വി.ഡി സതീശന്‍ വരണമെന്നാണ് ലീഗിന്റെ അഭിപ്രായം. എന്നാല്‍ കെ.സി വേണുഗോപാലിന് ലഭിക്കുന്ന എംഎല്‍എമാരുടെ പിന്തുണ ലീഗിന്റെ ആഗ്രഹങ്ങള്‍ക്ക് എതിരാകുമെന്നാണ് സൂചന. ലീഗിന്റെ നിലപാടിന് എതിരാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് നിശ്ചയിക്കാനാണ് ലീഗ് യോഗം വിളിച്ചിരിക്കുന്നത്.

ജനങ്ങള്‍ തിരഞ്ഞെടുത്ത എംഎല്‍എമാരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകണമെന്ന നിലപാടാണ് ഇപ്പോള്‍ ലീഗ് ഉയര്‍ത്തുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയുടെ പേര് നിശ്ചയിച്ചാലും ലീഗ് എതിര്‍ക്കില്ലെന്നാണ് സൂചന.