സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് സ്‌കൂളുകളില്‍ വന്ദേമാതരം ആലപ്പിക്കണമെന്ന് നിര്‍ദ്ദേശമില്ല

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് സ്‌കൂളുകളില്‍ വന്ദേമാതരം ആലപ്പിക്കണമെന്ന് നിര്‍ദ്ദേശമില്ല. സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് വന്ദേമാതരം സംബന്ധിച്ച് പരാമര്‍ശമില്ലാത്തത്.

ദേശിയഗാനം ആലപിക്കണമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 15-ന് രാവിലെ 9 മണിക്കോ അതിനുശേഷമോ സ്ഥാപന മേധാവികള്‍ പതാക ഉയര്‍ത്തണമെന്നും അതിനുശേഷം ദേശീയഗാനം ആലപിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പതാക ഉയര്‍ത്തുമ്പോള്‍ ഭാരതത്തിന്റെ പതാക സംഹിത (2002) കര്‍ശനമായി പാലിക്കണമെന്നും പ്ലാസ്റ്റിക് പതാകകളുടെ നിര്‍മ്മാണവും ഉപയോഗവും പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.