സന്ദര്‍ശനത്തിനായി അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് അദ്ദേഹം മോദിയെ സ്വീകരിച്ചത്. തനിക്ക് യു.എ.ഇല് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് മോദി പ്രസിഡന്റിനോട് നന്ദിയറിയിക്കുകയും ചെയ്തു.
പശ്ചിമേഷ്യയിലെ അശാന്തിയെത്തുടര്‍ന്നുള്ള ആഗോള ഊര്‍ജ പ്രതിസന്ധിക്കിടെയാണ് മോദി അബുദാബിയില്‍ എത്തിയതെന്നും ശ്രദ്ധേയമാണ്. ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍, ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിപുലപ്പെടുത്താനും ലക്ഷ്യമിട്ടുമാണ് സന്ദര്‍ശനം. വിവിധ രാജ്യന്തര വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി.

