സ്ത്രീകള്‍ക്ക് കെ.എസ്.ആര്.ടി.സിയില്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് വോട്ടുവാങ്ങി യു.ഡി.എഫ് പറ്റിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍. കാസര്‍കോട് നടന്ന പ്രതിഷേധത്തില്‍ കെ.എസ്.ആര്.ടി.സി ബസില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തും സ്റ്റാന്റ് ഉപരോധിച്ചുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
ഇന്ധിരാ ഗ്യാരന്റിയുടെ ഭാഗമായാണ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സൗജന്യ യാത്രാ പദ്ധതി യു.ഡി.എഫ് പ്രഖ്യാപിച്ചത്. മെയ് 15 മുതല്‍ പദ്ധതി നടപ്പിലാക്കുമെന്നും പ്രസ്തുത തീയതി മുതല്‍ സ്ത്രീകള്‍ കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് എടുക്കേണ്ടതില്ലെന്നുമാണ് യു.ഡി.എഫ് നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യു.ഡി.എഫ് പദ്ധതിയെക്കുറിച്ച് മിണ്ടാത്തതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.
യു.ഡി.എഫ് വോട്ടര്‍മാരെ വഞ്ചിക്കുകയായിരുന്നു എന്നും ഇക്കാര്യ ജനത്തെ ബോധ്യപ്പെടുത്തുന്നതിനുമാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

