അമേരിക്കന്‍ ആളില്ലാ വിമാനം വെടിവച്ചിട്ട് ഇറാന്‍: പ്രതികരിക്കാതെ അമേരിക്ക

അമേരിക്കന്‍ ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന്‍. ലുകാസ് എന്ന അമേരിക്കയുടെ ആളില്ലാ വിമാനമാണ് ഇറാന്‍ വ്യോമസേന വെടിവച്ചിട്ടത്.

വെടിയേറ്റ് നിലംപതിക്കുന്ന ഡ്രോണിന്റെ ചിത്രങ്ങളും ഇറാന്‍ പുറത്തുവിട്ടു. ചാവേര്‍ വിഭാഗത്തില്‍പ്പെടുന്ന ലുകാസ് ആളില്ലാ വിമാനം വ്യാപകമായി ആകാശ യുദ്ധത്തില്‍ അമേരിക്ക ഉപയോഗിച്ചുവരുന്നതായി ആക്ഷേപമുണ്ട്. ഇറാന്റെ ഈ വാദങ്ങളെ ശരിവയ്ക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല.