ചോദ്യപേപ്പര്‍ മാറി നല്‍കി: പി.എസ്.സിക്ക് വീണ്ടും ഗുരുതര വീഴ്ച: പരീക്ഷ റദ്ദാക്കി

നിയമന അട്ടിമറി വിവാദങ്ങളില്‍ കുരുങ്ങി മുഖച്ഛായ നഷ്ടപ്പെട്ട പി.എസ്.സിക്ക് വീണ്ടും ഗുരുതര വീഴ്ച. ആലപ്പുഴയില്‍ നടന്ന കമ്പനി ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് സെന്‍വന്റ് പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കിയാണ് പി.എസ്.സി വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ഇതോടെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പരീക്ഷ റദ്ദാക്കുന്നതായി പി.എസ്.സി അറിയിച്ചു.

‘ആലപ്പുഴ ജില്ലയിലെ ഒരു പരീക്ഷാ കേന്ദ്രത്തില്‍ ചോദ്യ പേപ്പര്‍ മാറിപോയതിനാല്‍ ഇന്ന് 18.07.2026 ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന വിവിധ കമ്പനി കോര്‍പ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ഉള്‍പ്പെടെയുള്ള തസ്തികള്‍ക്കായുള്ള പത്താംതരം പൊതു പ്രാഥമിക പരീക്ഷ റദ്ദ് ചെയ്തിരിക്കുന്നു. ഇതേ തസ്തികയ്ക്കായി രാവിലെ നടത്തിയ പൊതു പ്രാഥമിക പരീക്ഷ വിജയകരമായി പൂര്‍ത്തിയായിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്’, പി.എസ്.സി പ്രസ്ഥാവനയില്‍ വ്യക്തമാക്കി.