ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു: അമീര്‍ ഖാന് വധ ഭീഷണി

ബോളിവുഡ് സൂപ്പര്‍താരം അമീര്‍ ഖാന് വധഭീഷണിയുമായി ലോറന്‍സ് ബിഷ്‌ണോയ് സംഘം. മൂന്നാം തവണയും താരം വിവാഹിതനായതിന് പിന്നാലെ, താരം ലവ് ഹിദാന് പ്രോത്സാഹിപ്പിക്കുന്നു എന്നാണ് അക്രമി സംഘം ആരോപിക്കുന്നത്.

സോഷ്യല്‍ മീഡിയവഴിയാണ് സംഘം വധഭീഷണി മുഴക്കിയതെന്നാണ് സൂചന. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍സൂ ബിഷ്‌ണോയിയും ടൈസണ്‍ ബിഷ്‌ണോയിയുമാണ് ഭീഷണി പിന്നിലെന്നും സൂചനയുണ്ട്. എന്നാല്‍ വിഷയത്തില്‍ അമീര്‍ ഖാന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.