തടവുപുള്ളികളുടെ ജയില്‍ ചാട്ടം തടയാന്‍ മുതലകള്‍: നിയമം പാസാക്കി ഇസ്രയേല്‍

തടവുപുള്ളികള്‍ ജയില്‍ ചാടുന്നത് ഒഴിവാക്കാന്‍ മുതലകളെ ജയിലിനു ചുറ്റുമുള്ള കിടങ്ങുകളില്‍ ഉപയോഗിക്കുന്നതിന് നിയമം കൊണ്ടുവന്ന് ഇസ്രയേല്‍. ഇതിന്റെ ആദ്യ പടിയായി വന്യമൃഗങ്ങള്‍ എന്ന പട്ടികയില്‍ നിന്നും സുരക്ഷാ ആവശ്യങ്ങള്‍ക്ക് വളര്‍ത്താവുന്ന ജീവികള്‍ എന്ന പട്ടികയിലേയ്ക്ക് മുതലയുടെ സ്ഥാനം മാറ്റി പരിസ്ഥിതി സംരക്ഷണ മന്ത്രി ഇദിത് സില്‍മാന്‍ ഉത്തരവിറക്കി.

ആദ്യഘട്ടത്തില്‍ തെക്കന്‍ ഇസ്രയേലില്‍ കെറ്റ്‌സിയോട്ട് ജയിലിന് ചുറ്റുമുള്ള കിടങ്ങുകളില്‍ ആയിരിക്കും മുതലകളെ വളര്‍ത്തുക. ഹമാസ് തടവുകാരും പാലസ്തീന്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് പിടിക്കപ്പെട്ടവരും തടവില്‍ കഴിയുന്ന ജയിലാണിത്.