യു.ഡി.എഫിന്റെ മുഖ്യ ഘടകകക്ഷിയായ മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തില്‍ ചേരിതിരിവ് സൃഷ്ടിക്കാനാണെന്നും ഇത്തരം നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്.
ലീഗ് യു.ഡി.എഫിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രധാന ഘടകകക്ഷിയാണ്. ലീഗിനെതിരെയുള്ള പ്രചാരണങ്ങളെ ചെറുക്കാന്‍ ശക്തമായ നടപടിയെടുക്കും. ബി.ജെ.പി നടത്തുന്ന വിദ്വേഷപ്രചാരണത്തോട് ഒരു ഒത്തുതീര്‍പ്പും ഉണ്ടാകില്ല. കേരളത്തെ ഭിന്നിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.

