യു.ഡി.എഫ് വാക്കുപാലിച്ചു: ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് യു.ഡി.എഫ് സര്‍ക്കാര്‍. വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു.ഡി.എഫ് നടത്തിയ ഇന്ധിരാ ഗ്യാരന്റി പ്രഖ്യാപനങ്ങളിലെ പ്രധാന പദ്ധതി ആയിരുന്നു ഇത്. അവസാന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ കാരുണ്യ പദ്ധതി വലിയ ജനപ്രീതി നേടിയിരുന്നു. കാരുണ്യ പദ്ധതിയുടെ വികസിത രൂപം എന്ന നിലയിലാണ് ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി യു.ഡി.എഫ് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ പദ്ധതിയെ നോക്കിക്കണ്ടത്.